Friday 23 March 2012

പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും..!





ഇത് എന്‍റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ്..ആ അനുഭവം ഞാന്‍ എന്‍റെ പേരില്‍ പോസ്റ്റുന്നു..ഈ പോസ്റ്റില്‍ "ഞാന്‍" എന്ന പ്രയോഗം "എന്‍റെ സുഹൃത്ത്" എന്ന പ്രയോഗത്തിന് പകരമാണ്..

സംഭവം നടക്കുന്നത് മേലാറ്റൂര്‍ എന്ന "മേട്രോപ്പോലിട്ടന്‍" സിറ്റിയില്‍നിന്നും വളരെ വളരെ അകലെയുള്ള ചന്തപ്പടി എന്ന അതിലും വലിയ സിറ്റിയിലാണ്..
ഈ ചന്തപ്പടി എന്ന സിറ്റിയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയത്തിലാണ് ഞാന്‍ എല്‍.കെ.ജി മുതല്‍ പഠിക്കുന്നത്..
പന്ത്രണ്ട് വര്‍ഷം പഠിച്ചെങ്കിലും പറയത്തക്കതായ ഒരു നല്ല അനുഭവം ഉണ്ടായത് പത്താം ക്ലാസില്‍നിന്നാണ്..

ഈ വിദ്യാലയത്തില്‍ ഞങ്ങള്‍ക്ക് "ഭൗതികശാസ്ത്രം" പഠിപ്പിച്ചിരുന്ന വിദ്വാന്‍ വേറെ ജോലി കിട്ടി എന്ന് പറഞ്ഞ് "തെറ്റിപ്പോയതിനാല്‍" സെക്കന്റ് ടേം മുതല്‍ പുതിയ ഒരു വിദ്വാനായിരുന്നു ഞങ്ങള്‍ക്ക് ആ പറഞ്ഞ ശാസ്ത്രം എടുത്തിരുന്നത്..

ഈ പുതിയ വിദ്വാന്‍ വലിയ സംസാരപ്രിയനായിരുന്നുവെങ്കിലും ശുദ്ധമലയാളം അല്ലാതെ മൂപ്പരുടെ വായില്‍നിന്നും വീണിരുന്നില്ല, അതും അച്ചന്മാര്‍ കുര്‍ബാന പറയുന്നതുപോലെ വളരെ സാവധാനവും ഉച്ചത്തിലുമായിരുന്നു..

അങ്ങേരുടെ ഈ പ്രത്യേകത കാരണം ഞങ്ങള്‍ അദ്ദേഹത്തിന് ഒരു പേരിട്ടു ; "പള്ളീലച്ചന്‍"... ഏതവന്‍ വന്നാലും ചെല്ലപ്പേരിടുന്നത് എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്വഭാവമാണല്ലോ..

 അങ്ങനെ പതുക്കെ പതുക്കെ ആണെങ്കിലും അച്ചന്റെ ക്ലാസ് ഒരാഴ്ച കുഴപ്പമൊന്നുമില്ലാതെ കടന്നുപോയി..എല്ലാ വിദ്യാര്‍ത്ഥികളും അച്ചനെ "സ്വന്തം അച്ഛനെപ്പോലെ"  സ്നേഹിച്ചു...

അങ്ങനെയിരിക്കെയാണ് നമ്മുടെ പള്ളീലച്ചന്‍ ഒരു "കൊണക്കെട്" കാണിച്ചത്.. മറ്റു വിദ്വാന്മാരെപ്പോലെയും "വിദ്വാത്തി"മാരെപ്പോലെയും നമ്മുടെ അച്ഛനും ഒരു "സ്പെഷ്യല്‍ ക്ലാസ്സ്‌" വെച്ചു..

അതും ഒരു ഞായറാഴ്ച..സങ്കടം വരാന്‍ ഇതില്‍പ്പരം വേറെന്തേലും കാരണം വേണോ..

ആ പറയപ്പെട്ട ഞായറാഴ്ച മനസ്സില്ലാമനസ്സോടെയാണെങ്കിലും ഞങ്ങളെല്ലാരും ക്ലാസ്സില്‍ ഹാജരായി..ക്ലാസില്‍ അച്ചന്‍റെ കുര്‍ബാന ശ്രദ്ധിക്കാതെ "ഈ അച്ചനെങ്ങനെ പണി കൊടുക്കാം" എന്ന് ചിന്തിക്കുകയായിരുന്നു ഞങ്ങളെല്ലാം..

കുഞ്ഞൂഞ്ഞിന് പണി കൊടുക്കാന്‍ ചിന്തിക്കുന്ന അച്ചുമാമനെപ്പോലെ ഞാനും എന്‍റെ സുഹൃത്തും ഗാഡമായ ചിന്തയിലാണ്ടു..

ഈ സമയത്തായിരുന്നു "കൂനിന്മേല്‍ കുരു" എന്ന് പറഞ്ഞപോലെ നമ്മുടെ അച്ചന്‍റെ ഒരു ചോദ്യം : "കോണ്‍കേവ് ലെന്‍സ്‌ കറുത്തിട്ടാണോ വെളുത്തിട്ടാണോ?"..

ആ ചോദ്യം ചെന്ന് വീണതോ എന്‍റെ തൊട്ടടുത്തിരിക്കുന്ന എന്‍റെ പ്രിയ സുഹൃത്തിന്റെ മേലും..

ആ ചോദ്യം കേട്ടതും എന്‍റെ സുഹൃത്തിന്റെ മുഖം വിളറി വെളുത്തു..ഉത്തരത്തിനായി അവന്‍ എല്ലായിടത്തും പരതി..
പക്ഷെ, ഒറ്റ തെണ്ടികള്‍ക്കും ഉത്തരം അറിയില്ലായിരുന്നു..

അവസാനം എന്‍റെ ഫ്രണ്ടിനെ രക്ഷിക്കാന്‍ ഞാന്‍  എന്‍റെ മനസ്സില്‍തോന്നിയ ഒരുത്തരം പറഞ്ഞുകൊടുത്തു : "മഞ്ഞ"..

വളരെ പതുക്കെയാണ് ഞാന്‍ പറഞ്ഞുകൊടുത്തതെങ്കിലും അച്ഛന്‍ അത് കേട്ടു..
അച്ഛന്‍ ഉറക്കെ ചോദിച്ചു: "ഹും എന്താ അവിടെ ഒരു ബളഹം?"

സ്പെഷ്യല്‍ ക്ലാസ്സ്‌ വെച്ചതിന്റെ ദേഷ്യത്തിലായിരുന്ന ഞാന്‍ തിരിച്ചും ചോദിച്ചു :" എന്താ ഞങ്ങള്‍ക്കിവിടെ അഭിപ്രായം പറയാന്‍ അവകാശമില്ലേ?"..

എന്‍റെ ചാടിയെണീറ്റുള്ള ചോദ്യം കേട്ട ക്ലാസ്സ്‌ മുഴുവന്‍ കയ്യടിച്ചു..അപ്പൊ എനിക്ക് ഉശിര് കൂടിക്കൂടി വരുകയായിരുന്നു..

എന്‍റെ ചോദ്യം കേട്ടു നമ്മുടെ അച്ചനും ഒന്ന് വിരണ്ടെങ്കിലും അദ്ദേഹം തിരിച്ചടിച്ചു : "ഇല്ല, എന്‍റെ ക്ലാസ്സില്‍ നിന്റെ അഭിപ്രായം ആവശ്യമില്ല.."


ഇത് കേട്ട് എന്‍റെ "മേലാറ്റൂരിയന്‍ രക്തം" തിളച്ചുമറിഞ്ഞു..ഞാന്‍ വീണ്ടും : "എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ എവിടേം പറയും..ഞാന്‍ ഒരിന്ത്യന്‍ പൌരനാണ്"..

വീണ്ടും കയ്യടി, വീണ്ടും ഉശിര്..

ഇത് കേട്ടപ്പോള്‍ നമ്മുടെ പള്ളീലച്ചന്‍ സാത്താനായി..അദ്ദേഹം അരുളി : "മാണ്ടാത്തോടത്ത് കേറി അഭിപ്രായം പറഞ്ഞാല്‍ അന്റെ ചിറീത്തെ പല്ല് ഞാന്‍ അടിച്ചുകൊഴിക്കും"..

ഈ ഒരു ഡയലോഗ് കേട്ടതോടെ എന്‍റെ ഉശിര് മുഴുവന്‍ പത്തിമടക്കി..അച്ചന്‍റെ സ്വന്തം കപ്യാരായി ഞാന്‍ പൂച്ചക്കുട്ടിയെപ്പോലെ ഒരു പാത്തിരുന്നു..

പിന്നീടൊരിക്കലും ഞാന്‍ "അഭിപ്രായം" പറഞ്ഞിട്ടില്ല; എവിടെയും..



ഗുണപാഠം: എന്ത് വന്നാലും ചെലക്കരുത്, ചെലച്ചാല്‍ ഇതുതാന്‍ ഗതി..

============================================================

കല്ലുമണി: ഇതില്‍പറഞ്ഞ എന്‍റെ സുഹൃത്ത് എന്നോട് ക്ഷമിക്കണ്ട എങ്കിലും വിദ്വാന്മാര്‍ എന്നോട് ക്ഷമിക്കണം എന്ന അഭ്യര്‍ത്ഥന..

കല്ലുമണി രണ്ട്: ഈ കൊച്ചുപയ്യന്റെ പോസ്റ്റ്‌ ബോറായി തോന്നിയെങ്കിലും നന്നായി തോന്നിയെങ്കിലും ആ തോന്നലുകള്‍ കമന്റായി ഇടണം എന്ന്‍ അപേക്ഷ.. 

 കൂടുതല്‍ വസീകരണങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക..



23 comments:

  1. da macha superrrrrrrrrrrr.....

    nammude konisht akku maashinum,.,,,,priya "njaan" enna kathaapaathramaaya najmakkum ith njaaan samarppikkunnnu................

    ReplyDelete
  2. നന്നായിരിക്കുന്നു....ഹാസ്യമാണ് ഇഷ്ട വിഷയം ഇല്ലേ...? കഥയെഴുത്തിന്റെ ചിട്ട വട്ടങ്ങലെങ്ങിനെയാണെന്ന് പറയാനുള്ള അറിവൊന്നും എനിക്കില്ല...
    നിനക്ക് എഴുതാനുള്ള കഴിവുണ്ട്....കൂടുതല്‍ കഥകള്‍ വായിക്കുക...കഥയെഴുത്തിന്റെ ഒരു ക്രാഫ്റ്റ്,ശൈലി കയ്യിലുണ്ട് അത് വികസിപ്പിച്ചു നല്ല കഥകള്‍ എഴുതൂ...എല്ലാ വിധ ഭാവുകങ്ങളും.

    ReplyDelete
  3. @Hashim

    Thanks da..Akku mash ith arinja enthu parayum ennavo..

    ReplyDelete
  4. @Koya Kutty Olippuzha
    ഈ വിലയേറിയ ഉപദേശത്തിനു നന്ദി.. ഇനിയും ഞാന്‍ കുറെ ശരിയാക്കാനുണ്ട്..ശ്രമിക്കാം, എല്ലാരുടെം സഹകരണവും ഇതുപോലത്തെ ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു..
    ശരിയാണിക്കാ, ഹാസ്യത്തിലാണ് താല്പര്യം.. മറ്റു കഥകള്‍ ഞാന്‍ എഴുതിയാല്‍ ശരിയാവില്ല..ഇക്കാന്റെ ഇതുപോലത്തെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് കൂടുതല്‍ ശക്തി പകരുന്നു..നന്ദിയുണ്ട് ഒരുപാട്..

    ReplyDelete
  5. moneee nee oru oru cheriya vilasamanaskan thannee...... ee blog check cheyy nalla shyli ninakum kittiyittund oru melattur shyli keep it up
    http://kodakarapuranam.sajeevedathadan.com/

    ReplyDelete
  6. nannayittund..........iniyumulla anubavangal kallumanikal cherth eyuthuka......best of luck

    ReplyDelete
  7. ijj..kalakkeettooo.....nallom vayichal nallom eytham. enththokke kukkalanu vayikkanannu nnechal.....nhammade mathrubhoomi weekly, pachakkuthira, bhashaboshini ..ithokke vayikkanam...pinne IMMINI BALYA eytharanayaaa "BEPPORE SULTHAN BASHEERNE" marakkathe vayikkanam. pinne V.K.Nnine Vayikkanam, Benyaminte "AADUJEEVTHAM" nirbandamayi vayikkanm...swayam engane THANNE THANNE PARIHASYAMAKKI kadha parayam ennariyanm. pinne BLOGEZHUTHILE pulikalaya BERLITHARANGALum VALLIKKUNNUM kooodi marakkathe vayichal..."hasyakadhayezhuth"inte ALAKUM PIDIYUM anakku sariyayi thudangum.

    Anakku nhammade ella vidha ashamsakalum....samayam kittumbozhekke POSTAM...allengil ADI kittum...hhooooommm.

    ReplyDelete
  8. കിടിലന്‍ ......................!വീണ്ടും കയ്യടി, വീണ്ടും ഉശിര്..അടുത്ത പോസ്റ്റ്‌ വരട്ടെ കയ്യടിക്കാന്‍ ഞങ്ങളുണ്ട്‌

    ReplyDelete
  9. നന്നായിട്ടുണ്ട്....
    അധ്യാപക - വിദ്യാര്‍ഥി ഉടക്ക് കഥകള്‍ സ്കൂള്‍ കാലത്തിലേക്ക് കൊണ്ട് പോകും...
    ഇനിയും വരട്ടെ പോസ്റ്റുകള്‍...

    ReplyDelete
  10. നല്ല എഴുത്ത്. ഇനിയും വരട്ടെ നല്ല പോസ്റ്റുകള്‍. കലാലയ കാലഘട്ടത്തിലെ മനോഹരമായ ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ പച്ച പിടിച്ചു നില്‍ക്കുന്ന ഒന്നാണ്. ഒരിക്കല്‍കൂടി മനോഹരമായ ആ ഓര്‍മ്മകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിനു നന്ദി. അഭിനന്ദനങ്ങള്‍....

    ReplyDelete
  11. പയ്യന്‍ ആളു കൊള്ളാലോ...ഇഷ്ട്ടായിട്ടാ പോസ്റ്റ്‌...തുടര്‍ന്നും കിടിലന്‍ പോസ്റ്റുകള്‍ വരട്ടെ.... ആശംസകള്‍...

    ReplyDelete
  12. ഹഹ... നല്ലൊരു പോസ്റ്റ്‌.

    ഒരു അദ്ധ്യാപകന്‍ ആയിട്ടും ഒരു വിദ്യാര്‍ഥി ആയിട്ടും ഇതേപോലുള്ള പലതരം ഉടക്കുകള്‍ നേരിട്ടറിയാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പറഞ്ഞത് സത്യമാണ്. ഒരുത്തന്‍ സാറിനെ ചൊറിയുമ്പോള്‍ ബാക്കി എല്ലാര്‍ക്കും ഒരു ആവേശമാണ്! എന്താ കഥ!

    വീണ്ടും എഴുതുക. ആശംസകള്‍ :-)

    ReplyDelete
  13. നല്ല ഹാസ്യ മേമ്പൊടി ചേര്‍ത്ത് എഴുതി ........നന്നായിട്ടുണ്ട് ! എഴുതുന്ന ശൈലിയും ഇഷ്ട്ടപെട്ടു ................വീണ്ടുംഎഴുതുക .............നന്നായി വരട്ടെ ........വീണ്ടും വരാം കേട്ടോ :) ഭാവുകങ്ങള്‍ !

    ReplyDelete
  14. ആളുകൊള്ളാല്ലോ മച്ചൂ...പോരട്ടെ...എനിയും പോരട്ടെ..

    ReplyDelete
  15. കൊള്ളാം. ഉഗ്രന്‍.

    ReplyDelete
  16. വസീമേ... കലക്കി മോനേ... അഭിനന്ദനങ്ങള്‍... മാഷിനോട് ഉടക്കിയതിനല്ല, നല്ല ശൈലിയില്‍ എഴുതിയതിന്. കഥയ്ക്ക് ശക്തമായ ക്ലൈമാക്‌സുണ്ടാകുന്നത് നല്ലതാണ്. തുടര്‍ന്നുള്ള രചനകള്‍ക്കായി കാത്തിരിക്കുന്നു. വസീകരണങ്ങള്‍ തുടരട്ടെ...

    ReplyDelete
  17. മൂന്നു പോസ്റ്റും ഒറ്റ ഇരിപ്പിനു വായിച്ചു, കോണ്‍കേവ് ലെന്‍സ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു

    ReplyDelete
  18. ഹാസ്യം നന്നായി വഴങ്ങുന്നുണ്ട് ,ആശംസകള്‍

    ReplyDelete
  19. കൂടുതല്‍ വായിക്കുക, ഉപമകള്‍ ആവശ്യാനുസരണം ചേര്‍ക്കുക. സംഗതി ഉഷാറാകും കേട്ടോ......
    കാല്‍വെപ്പ് കൊള്ളാം ഇനി വളര്‍ന്നു വളര്‍ന്നു അത് വാമനന്റെ പോലെയാകാന്‍ ആശംസിക്കുന്നു. :)

    ReplyDelete
  20. വസീമേ.. എടാ ഭയങ്കരാ..

    ReplyDelete

പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും..!

ഇത് എന്‍റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ്..ആ അനുഭവം ഞാന്‍ എന്‍റെ പേരില്‍ പോസ്റ്റുന്നു..ഈ പോസ്റ്റില്‍ "ഞാന്‍" എന്ന പ്...