Tuesday 11 March 2014

കുച്ചമീറ : ഒരു സ്വിച്ചിട്ട കഥ.

പണ്ട്, വളരെ പണ്ട്, ഒരു രണ്ടു മാസം മുന്‍പാണ് സംഭവം.

ഫിസിക്സ്‌ ലാബ്‌ എന്ന ഒരു അനാവശ്യ പ്രക്രിയ നമ്മുടെ സ്കൂളുകളില്‍ നടമാടുന്നുണ്ട് എന്ന്‍ എല്ലാവര്‍ക്കും അറിയാമല്ലോ.

അങ്ങനെ ഒരു ലാബ് സമയത്ത്...

ഞാന്‍, അയാസ്, അമീറ, ഹനീന, നുസ്റിന്‍ എന്നിവരാണ് ലാബിലെ ഗ്രൂപ്പംഗങ്ങള്‍.

മീറ്റര്‍ ബ്രിഡ്ജ് എക്സ്പെരിമെന്റ് ചെയ്യുന്നതിനിടയില്‍, എല്ലാറ്റിനും നേതൃത്വം വഹിച്ചുകൊണ്ട് ഞാന്‍ സര്‍ക്യൂട്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

അതിനിടയില്‍ അമീറ സര്‍ക്യൂട്ട്  വയര്‍ കണക്ട് ചെയ്തിരുന്ന സ്വിച്ച് ഓണ്‍ ചെയ്യുന്നത് ഞാനറിഞ്ഞില്ല. സ്വിച്ച് ഓണ്‍ ചെയ്തതും ശരീരത്തിലൂടെ സഞ്ചരിച്ച വൈദ്യുതകാന്തിക ബലങ്ങളുടെ ശക്തിയില്‍ ഞാന്‍ അറിയാതെ എന്‍റെ കൈ ചെറുതായിട്ടൊന്നു വലിച്ചു.

ഷോക്ക്‌ അടിച്ചതൊന്നുമല്ല, എടങ്ങേറായി സ്വിച്ച് ഇട്ടിട്ട് ഇഞ്ഞി ഓള്‍ക്ക് നിരാശ തോന്നണ്ടല്ലോ കരുതി.

എന്‍റെ ചാട്ടം കണ്ട് ഇപ്പുറത്ത് ഇരുന്ന ഹനീന പേടിച്ചു. (പാവം കുട്ടി)

ഹനീന : ആരാ സ്വിച്ച് ഇട്ടത്? (ഭാവം ഭീഭത്സം)

അമീറ : "ഞാനല്ല. "

ഞാന്‍ : ഇജ്ജ് ഇടണത് ഞാന്‍ കണ്ടല്ലോ.

അമീറ : ഏ...( ഭാവം ഭയാനകം)
                 (ഹനീനയോട്)..ഇജ്ജ് എന്താ ചോദിച്ചത്??

ഹനീന : ആരാ സ്വിച്ച് ഇട്ടത് എന്ന്‍..

അമീറ : ഓഹോ സ്വിച്ച് ആയിരുന്നു ലേ.
                 ഞാന്‍ കേട്ടത് " കുച്ച് " എന്നാ. ( ഭാവം ഹാസ്യം)

ഇത് കേട്ട ഞാന്‍ കൂട്ടച്ചിരി മുഴക്കി.
നിമിഷനേരം കൊണ്ട് ഈ ഡയലോഗ് ക്ലാസ് മുഴുവന്‍ ഫേമസ് ആയി ( ഞാന്‍ ഒരു ചെറിയ BBC ആണല്ലോ.)

ഈ  സംഭവത്തോടു കൂടി പാവം ആ കുട്ടിക്ക് "കുച്ചമീറ " എന്ന പേരും വീണു.
.

N.B : കുച്ച് = അധോവായു, കുസു, കുശു എന്നൊക്കെ അപരനാമമുള്ള "വളി".
കല്ലുമണി : പേരുകള്‍ ഒറിജിനല്‍ അല്ലട്ടോ.

1 comment:

പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും..!

ഇത് എന്‍റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ്..ആ അനുഭവം ഞാന്‍ എന്‍റെ പേരില്‍ പോസ്റ്റുന്നു..ഈ പോസ്റ്റില്‍ "ഞാന്‍" എന്ന പ്...